t
t

ആലപ്പുഴ: ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന ത്രീസ്റ്റാർ ഫ്‌ളോർ മിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചി​ല്ലെങ്കി​ൽ പ്രവർത്തനം നിറുത്തി വയ്പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ചെന്നിത്തല – തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.

മലിനീകരണ നിയന്ത്രണ ബോർഡ് മില്ലിനുള്ള പ്രവർത്തനാനുമതി നിരസിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയ ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മില്ലിന് നിർദ്ദേശം നൽകിയിരുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കമ്മി​ഷനെ അറിയിച്ചു. യൂണിറ്റിന്റെ നാലുവശവും കട്ടകെട്ടി മറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്ന് പരാതിക്കാരനായ ജേക്കബ് സോളമൻ കമ്മി​ഷനെ അറിയിച്ചു. നിയമ വ്യവസ്ഥകൾ പാലിക്കാൻ മില്ലുടമ ബാദ്ധ്യസ്ഥനാണെന്ന് കമ്മി​ഷൻ അഭി​പ്രായപ്പെട്ടു.