അമ്പലപ്പുഴ : സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിനും മരുന്നുകളുടെ വില വർദ്ധനവിനും എതിരെ എസ് .യു .സി. ഐ (കമ്മ്യൂണിസ്റ്റ് ) പ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എസ്. സീതി ലാൽ ധർണ ഉദ്ഘാടനം ചെയ്തു. എസ് .യു. സി .ഐ ജില്ലാ കമ്മിറ്റി അംഗം കെ. ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ.ബിന്ദു ,എൻ.കെ.ശശികുമാർ അഖിലേന്ത്യ മഹിളാ സംഘടന ജില്ലാ സെക്രട്ടറി കെ.ജെ .ഷീല, എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. മനോഹരൻ, പി .ആർ. സതീശൻ, പി. കെ. ശശി ,കേരള മത്സ്യ സംസ്കരണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ.അർജുനൻ തുടങ്ങിയർ സംസാരിച്ചു.