sndp
വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും

ചേപ്പാട് : എസ്.എൻ.ഡി.പി യോഗം മഹാദേവികാട് 951-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും നടന്നു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ളസ്ടു, നെറ്റ് വിജയികളെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി സുരേഷ് രാമകൃഷ്ണൻ (പ്രസിഡന്റ്), പി.എൻ.മോഹൻദാസ് (വൈസ് പ്രസിഡന്റ്), എസ്.ബോധിസത്തമൻ (സെക്രട്ടറി), പി.വി. രഘു (യൂണിയൻ കമ്മി​റ്റി അംഗം), എൻ.അശോകൻ, അനീഷ് കുമാർ, ശശി, രാജു, മണിയപ്പൻ, ഇന്ദ്രാത്മജൻ, രമേശൻ (മാനേജിംഗ് കമ്മി​റ്റി അംഗങ്ങൾ), രവീന്ദ്രൻ, സുരേഷ്, സന്തോഷ് കുമാർ (ശാഖ പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങൾ) എന്നിവരെ തി​രഞ്ഞെടുത്തു. ശാഖായോഗം പ്രസിഡന്റ് എസ്. ബോധിസത്തമൻ സ്വാഗതവും, വൈസ് പ്രസിഡന്റ് അനീഷ് കുമാർ നന്ദിയും പറഞ്ഞു.