 
മാന്നാർ: അഗ്നിപഥ് ഉൾപ്പടെയുള്ള സൈനിക നിയമനങ്ങൾ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്കായി പൂർവ സൈനിക സേവാപരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശീലനകേന്ദ്രം ആരംഭിച്ചു. കുട്ടമ്പേരൂർ 3857-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരം ഹാളിൽ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ നിർവഹിച്ചു. അഖില ഭാരതീയ പൂർവ സൈനിക സേവാപരിഷത്ത് ജില്ലാപ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തഗം ഉണ്ണിക്കൃഷ്ണൻ, അഖിലഭാരതീയ പൂർവസൈനിക സേവാപരിഷത്ത് ജില്ലാ ജനറൽസെക്രട്ടറി രാജഗോപാലൻ നായർ, ജില്ലാ ഉപാദ്ധ്യക്ഷൻ ശിവപ്രസാദ്, സൈന്യ മാതൃശക്തി ജില്ലാ അദ്ധ്യക്ഷ മായ ജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ ഹരികുമാർ, യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സമിതി അംഗം വിജയൻ പിള്ള എന്നിവർ സംസാരിച്ചു.