t
t

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഡിവിഷനിൽ ആലപ്പുഴ റേഞ്ചിലെ ഗ്രൂപ്പ് 16, കുട്ടനാട് റേഞ്ചിലെ ഗ്രൂപ്പ് അഞ്ച് എന്നിവയിൽ ഉൾപ്പെട്ട കള്ളുഷാപ്പുകളുടെ പുനർവില്പന 22ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ലൈസൻസും പ്രിവിലേജും റദ്ദ് ചെയ്യപ്പെട്ടതും ഏറ്റെടുക്കാൻ ആളില്ലാത്തതും ലൈസൻസുകൾ സറണ്ടർ ചെയ്യപ്പെട്ടതുമായ ഷാപ്പുകളാണ് വിൽക്കുന്നത്. പങ്കെടുക്കുന്നതിന് രേഖകൾ സഹിതം നേരിട്ട് കളക്ടർക്ക് അപേക്ഷ നൽകാം. വിവരങ്ങൾ ആലപ്പുഴ എക്‌സൈസ് ഡിവിഷൻ ഓഫീസിലും കുട്ടനാട്, ആലപ്പുഴ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും ലഭിക്കും. ഫോൺ: 04772252049.