മാന്നാർ: ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന വൃദ്ധ കുഴഞ്ഞുവീണു. മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന പാവുക്കര രണ്ടാം വാർഡിൽ ചിറയിൽ അമ്മിണിയാണ് (80) കുഴഞ്ഞു വീണത്. ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗം സെലീന നൗഷാദിന്റെ നേതൃത്വത്തിൽ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതന്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ആറുദിവസമായി അമ്മിണിയും മകൻ അനിലും മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.