
ഹരിപ്പാട്: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമക്ക് തിരികെ നൽകി മാതൃകയായി നിസാമുദ്ദീൻ. തൃക്കുന്നപ്പുഴ 6-ാം വാർഡ് കൊന്നപ്പറമ്പിൽ പരേതനായ കോയകുട്ടിയുടെ മകൻ നിസാമുദ്ദീനാണ്(52) ഉടമയുടെ വീട്ടിൽ ചെന്ന് മാല തിരികെ നൽകി മാതൃകയായത്. എസ്.എൻ.ഡി.പി യോഗം തൃക്കുന്നപ്പുഴ വടക്കേക്കര 5-ാം വാർഡ് 261-ാം നമ്പർ ശാഖ യോഗം വക വലിയപറമ്പ് ദേവി ക്ഷേത്രത്തിനു സമീപം ശാന്തി ഭവനത്തിൽ സുഭദ്രയുടെ ഒന്നര പവനോളം വരുന്ന മാലയാണ് ക്ഷേത്രത്തിനു സമീപം വച്ച് കളഞ്ഞ് കിട്ടിയത്. കളഞ്ഞു കിട്ടിയ വിവരം ദേവസ്വം സെക്രട്ടറി അറിയിക്കുകയും ക്ഷേത്രത്തിലെ സി.സി.ടി.വി പരിശോധിക്കുകയും ചെയ്തങ്കിലും ഫലം കണ്ടില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്.ഇന്നലെ രാവിലെ വാർഡ് മെമ്പർ അമ്മിണിയുടെയും ദേവസ്വം സെക്രട്ടറി കുട്ടപ്പന്റെയും സാന്നിധ്യത്തിൽ ഉടമയുടെ വീട്ടിൽ ചെന്ന് മാല തിരിച്ചു നൽകി.