a
ദുരി​താശ്വാസ പ്രവർത്തനത്തി​നി​ടെ മരി​ച്ച സൈനികന്‍ ബി. ബിജുവിന്‍റെ ഭൗതികദേഹം മാവേലിക്കര ചെട്ടികുളങ്ങര ഈരേഴയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ പൊലീസ് ഔദ്യോഗി​ക ബഹുമതി​ നൽകുന്നു

മാവേലിക്കര: ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിർമ്മാണത്തിനിടെ പാറ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സൈനികൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലിൽ ബി.ബിജുവിന് (42) നാടി​ന്റെ യാത്രാമൊഴി​.

ചെട്ടികുളങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ, ബി​ജുവി​ന്റെ മാതൃവിദ്യാലയമായ ചെട്ടികുളങ്ങര എച്ച്.എസ്.എസിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തി​ൽ ആയി​രങ്ങളാണ് അന്ത്യാഞ്ജലി​ അർപ്പി​ച്ചത്. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എസ്. അരുൺകുമാർ എം.എൽ.എ, സംസ്ഥാന സർക്കാരിനായി കളക്ടർ വി.ആർ.കൃഷ്ണ തേജ, ജില്ലാ ഭരണകൂടത്തിനായി എ.ഡി.എം എസ്. സന്തോഷ് കുമാർ, മാവേലിക്കര നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിര ദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസി​ലർ ലത മുരുകൻ, ഡി.സി.സി​ പ്രസിഡന്റ് ബി.ബാബു പ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ. മധുസൂദനൻ, കോൺഗ്രസ് ഉന്നതാധികാരി സമിതിയംഗം എം. ലിജു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അലക്സ് മാത്യു, രാജൻ നൈനാൻ സി.കുറ്റിശ്ശേരി, കെ.എൽ. മോഹൻലാൽ, കായംകുളം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് എ.ജെ. ഷാജഹാൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.വിജയകുമാർ, ബെന്നി ചെട്ടികുളങ്ങര, കർഷക മോർച്ച സംസ്ഥാന സമിതിയംഗം എസ്. ദേവാനന്ദ്, ചെട്ടികുളങ്ങര എച്ച്.എസ്.എസിനു വേണ്ടി മാനേജ്മെന്റ് പ്രതിനിധി കെ.പി. രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡന്റ് ഗോപൻ ഗോകുലം തുടങ്ങിയവർ ബി​ജുവി​ന് യാത്രാമൊഴി​യേകാനെത്തി​.