മാവേലിക്കര : കേരള വിശ്വകർമ്മ സഭ മാവേലിക്കര യൂണിയൻ, വിശ്വകർമ്മ മഹിളാ സമാജം എന്നിയുടെ വിശേഷാൽ യോഗം നടന്നു. മീന രമേശ് അദ്ധ്യക്ഷയായി. വിശ്വകർമ്മ സഭ സംസ്ഥാന സംഘടനാ സെക്രട്ടറി എൻ.മോഹൻദാസ് സംഘടനാ പ്രവർത്തനം വിശദീകരിച്ചു. എൻ.ഗോപാലകൃഷ്ണൻ, ബിജു കുമാർ, സന്ധ്യ ബിജു, എം.എസ്.ശോഭന കുമാരി, രുഗ്മിണിയമ്മ, എം.ജി ദേവരാജൻ, സുരേഷ്, ആനന്ദവല്ലി തുടങ്ങിയവർ സംസാരിച്ചു.