മാവേലിക്കര: രാജ്യം സ്വാതന്ത്രം തേടിയതിന്റെ 75-ാംവാർഷികത്തോട് അനുബന്ധിച്ച് എല്ലാ ഭവനങ്ങളിലും ഓഫിസുകളിലും ത്രിവർണ പതാക ഉയർത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റി പതാകാ വിതരണം ആരംഭിച്ചു. മാവേലിക്കര തഹസിൽദാർ ദിലീപ് കുമാറിന് ദേശീയ പതാക നൽകിക്കൊണ്ട് മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. മാവേലിക്കര മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത് എന്നിവർ പങ്കെടുത്തു.