മാവേലിക്കര: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മുഖേന സ്വകാര്യ മേഖലയിൽ ജോലിക്ക്‌ വിടുന്ന ഫാർമസിസ്റ്റുകളുടെ തൊഴിൽ സുരക്ഷയും അവകാശവും സംരക്ഷിക്കപ്പെടാൻ, ഉടമകളുമായി ചേർന്നുള്ള ലേബർ ഉടമ്പടി ഉണ്ടാക്കാൻ അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്വകാര്യ, അർദ്ധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ഫാർമസിസ്റ്റുകൾക്ക് ഇത്തവണ 20ശതമാനം ബോണസ് നൽകാനുള്ള ഇടപെടൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് യോഗം അവശ്യപ്പെട്ടു. യോഗത്തിൽ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി.കെ.പ്രാബാഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, പി.ഷാജു ചേർത്തല, സി.ജയകുമാർ, എ.മുരുകദാസ്, സുരേഷ് മുതുകുളം, നിഷ.ഇ.കുട്ടി, മേഖ ശങ്കർ എന്നിവർ സംസാരിച്ചു.