 
ചാരുംമൂട് : ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും തൊഴിലാളി പ്രസ്ഥാനങ്ങളുടെ സംഘാടകനുമായിരുന്ന പാലമേൽ ജി.പരമേശ്വരൻ നായരുടെ 9-ാം ചരമവാർഷിക ദിനം ആചരിച്ചു. ജി.പി നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച നൂറനാട് നവജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു
ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ജി.സോഹൻ , മണ്ഡലം സെക്രട്ടറി മുഹമ്മദാലി, ഫൗണ്ടേഷൻ സെക്രട്ടറി പി.എസ്. മിഴ്സാ സലീം, വൈസ് പ്രസിഡന്റ് ആർ.രാജേഷ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ നൗഷാദ് എ.അസീസ്, ആർ.ഉത്തമൻ , ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ. കൃഷ്ണൻ നായർ, കെ.കൃഷ്ണൻകുട്ടി, കെ.ജി.സദാശിവൻ, എസ്.അരുൺ , ഗോപാലകൃഷ്ണൻ നായർ, പി.തുളസീധരൻ ,കെ.അജയഘോഷ്, ആർ.സുജ തുടങ്ങിയവർ സംസാരിച്ചു.