t
t

കുട്ടനാട്: എ-സി റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെളളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിൽ റോഡ് നിർമ്മിക്കുന്നു എന്ന പ്രഖ്യാപനത്തോടെ ആയിരത്തിൽപ്പരം കോടി രൂപയ്ക്ക് ഊരാളുങ്കൽ കമ്പനി ഏറ്റെടുത്ത നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓടയുടെ മുകളിൽ വെളളം കയറിയ അവസ്ഥയാണുളളത്. താഴ്ന്ന പ്രദേശമായ ഒന്നാംകര പോലെയുളള ഭാഗങ്ങളിൽ കേവലം ഒരു മീറ്റർ മാത്രം മണ്ണിട്ട് ഉയർത്തുകയും മറ്റു ചില ഭാഗങ്ങളിൽ എലിവേറ്റഡ് പാത നിർമ്മിക്കുകയും ചെയ്യുന്നതിലെ അശാസ്ത്രീയത നേരത്തേതന്നെ ഉയർന്നിരുന്നു. എന്നാൽ ഇതോക്കെ അവഗണിച്ചു കൊണ്ടുളള നിർമ്മാണമാണ് നടക്കുന്നതെന്നും യോഗം ആരോപിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ ജനറൽ സെക്രട്ടറി എ.ജി. സുഭാഷ്, മണ്ഡലം പ്രസിഡന്റ് ബിജു ചമ്പക്കുളം, വൈസ് പ്രസിഡന്റുമാരായ വിനോദ് മേപ്രാശ്ശേരി, പി.ടി. വിജയൻ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീല മോഹൻ, മണ്ഡലം സെക്രട്ടറി രഞ്ജു തട്ടാശ്ശേരി, ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡന്റ് നിഥിൻ മുട്ടേൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുധീരൻ കാവാലം, പ്രദീപ് നെടുമുടി, സുധാ രാജേന്ദ്രൻ, ശ്രീജ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.