ambala
ഷാനു

അമ്പലപ്പുഴ: പുന്നപ്രയിൽ മോഷണത്തിനിടെ പ്രതി പിടിയിൽ. ആലപ്പുഴ തിരുമല വാർഡ് പുത്തൻപുരയിൽ ഷാനു (35) ആണ് പിടിയിലായത്. പുന്നപ്ര തെക്കു പഞ്ചായത്ത് ചള്ളി ഭാഗത്ത് ഒരു വീട്ടിൽ മോഷണം നടത്താൻ കയറുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പുന്നപ്ര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നു 7 ഗ്രാമിൻ്റെ വിവിധ സ്വർണ ഉരുപ്പടികളും പഴ്സും മൊബൈൽ ഫോണും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.