1
എ സി റോഡിൽ ബസ് സർവ്വീസ് പുനരാരംഭിച്ചു

കുട്ടനാട്:വെള്ളപ്പൊക്കത്തെ തുടർന്ന് എ.സി റോഡിൽ നിർത്തിവച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ എ-സി റോഡിലെ പൂവം പാറയ്ക്കൽ കലുങ്ക്, മാമ്പുഴക്കരി, പള്ളിക്കുട്ടുമ്മ തുടങ്ങിയ ജംഗ്ക്ഷനുകളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയന്നതിനെത്തുടർന്ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നും മറ്റും നിർത്തിവച്ച സർവീസുകൾ ഇന്നലെ രാവിലെയോചെ പുനരാരംഭിച്ചു. സർവീസ് നിർത്തിവച്ചതിനെതുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി നാട്ടുകാർ ആലപ്പുഴ ചങ്ങനാശ്ശേരി ഭാഗങ്ങളിലേയ്ക്ക് സഞ്ചരിച്ചിരുന്നത് സ്വകാര്യ വ്യക്തികൾ നടത്തിവന്ന ട്രാക്ടർ സർവീസു ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുമായിരുന്നു.