 
കുട്ടനാട്: എസ്.എൻ. ഡി.പി യോഗം സൗത്ത് യൂണിയൻ തകഴി 14-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം യൂണിയൻ കൺവീനർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. എ.ഡി .പ്രകാശൻ( പ്രസിഡന്റ്) സന്തോഷ്( വൈസ് പ്രസിഡന്റ്) രാജൻ( സെക്രട്ടറി) സനോജ്(യൂണിയൻ കമ്മിറ്റിയംഗം) എന്നിവരെ ഭാരവാഹികളായും എ .പി .സുരേഷ്, പി .രാജേഷ്, രമ്യ സനൽ, ലിസി സലീഷ്, പ്രസന്ന ശശ്ശി എന്നിവരെ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. വി. വികാസ് ദേവൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം എം .ബാബു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു.