 
ആലപ്പുഴ:കേരള കർഷക സംഘം നീലംപേരൂർ മേഖലാസമ്മേളനത്തിൽ യുവ എഴുത്തുകാരനെ ആദരിച്ചു.സമ്മേളനം കേരള കർഷക സംഘം കുട്ടനാട് ഏരിയ പ്രസിഡന്റ് പി.വി.രാമഭന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യുവ എഴുത്തുകാരനും മാത്യു.എം.കുഴുവേലി ബാലസാഹിത്യപുരസ്‌കാര ജേതാവുമായ ദേവലാൽ ചെറുകരയെ ആദരിച്ചു. യുവ കർഷകരേയും ആദരിച്ചു. യോഗത്തിൽ കർഷകസംഘം നീലംപേരൂർ മേഖലാ കമ്മറ്റി പ്രസിഡന്റ് എൻ.ഡി.ബിജു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കുട്ടനാട് ഏരിയാ കമ്മറ്റി അംഗങ്ങളായ എം.ടി.ചന്ദ്രൻ, കെ.ആർ.രാംജിത്ത്, നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് എൻ. മോഹനൻ, വൈസ് പ്രിഡന്റമാരായി എൻ.ഡി.ബിജു, പി.ടി.ജോസഫ്,സെക്രട്ടറി വി.കെ.ബിനീഷ് ചെറുകര, ജോ.സെക്രട്ടറി കെ.ശശി, പി.ആർ.മുരളീധരൻ, ട്രഷറർ കെ.ആർ.മോഹൻ എന്നിവരേയും തിരഞ്ഞെടുത്തു. സെക്രട്ടറി വി.കെ. ബിനീഷ് സ്വാഗതവും കെ.ശശി നന്ദിയും പറഞ്ഞു.