 
ചേർത്തല:അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന ഗവ. അംഗീകൃത ലൈസൻസികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകണമെന്ന് ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ. മധു കെ.എസ്. ഇന്ദുശേഖരൻ നായർ മുരളീധരൻ, അജിത്ത് മോൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന ലൈസൻസികളെ ആദരിച്ചു. ഭാരവാഹികളായി കെ.വി.ശശിധരൻ (പ്രസിഡന്റ്), വി.സജി പാണാപറമ്പൻ (ജനറൽ സെക്രട്ടറി), എം.വിജയൻ പിള്ള (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.