ആലപ്പുഴ: കേരള പൊലീസ് അസോസിയേഷൻ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഐവാൻ രത്തിനം അദ്ധ്യക്ഷത വഹിച്ചു. കെ.പി. മോഹൻദാസ്. സി.കെ. ഉത്തമൻ, പി. മോഹനചന്ദ്രൻ, കെ.ജി. വിശ്വപ്പൻ, പി.ഡി. രാജ്കുമാർ, എൻ. സോമരാജൻ, എ. അബ്ദുൾ ലത്തീഫ്, വി.ജെ. ജോൺ എന്നിവർ സംസാരിച്ചു.