photo
കേന്ദ്ര സംഗീത നാടക അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കവി വയലാർ ശരത്ചന്ദ്രവർമ്മയെ മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന് വേണ്ടി സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ആദരിക്കുന്നു

ചേർത്തല: കേന്ദ്ര സംഗീത നാടക അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കവി വയലാർ ശരത്ചന്ദ്രവർമ്മയെ മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം പ്രവർത്തകർ വയലാർ രാഘവപ്പറമ്പിൽ എത്തി ആദരിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് പൊന്നാടയണിയിച്ചു. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി, ബേബിതോമസ് കണ്ണങ്കര എന്നിവരും പങ്കെടുത്തു