കായംകുളം: കൃഷ്ണപുരം ടെക്കനിക്കൽ ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി അസോസിയേഷനായ 'കൃപ'യുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. 'കൃപ'യുടെ ഈ വർഷത്തെ കുടുംബസംഗമം അടുത്തമാസം 11ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ സ്‌കൂൾ അങ്കണത്തിൽ നടത്തും.ഭാരവാഹികളായി വൈ.അനിൽ കുമാർ (പ്രസിഡന്റ്), സന്തോഷ് കെ.ആർ (ജനറൽ സെക്രട്ടറി ), സരീഷ്.കെ.എസ് (ട്രഷറർ), മുഹമ്മദ് ഇർഷാദ്, പ്രവീൺ കുമാർ .പി (വൈസ് പ്രസിഡന്റ്), അനിൽ.ജി, ഷാനവാസ്.എ (ജോയിന്റ് സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.