ആലപ്പുഴ: ക്വിറ്റ് ഇന്ത്യ സമര സ്മരണദിനത്തിൽ സ്വാതന്ത്ര്യസമരസേനാനി കണിയാംവെളി ജനാർദ്ദനനെ (96) നന്മക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ വസതിയിലെത്തി ആദരിച്ചു. നന്മക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡി.വിജയലക്ഷ്മിയും, പി.അനിൽകുമാറും ചേർന്ന് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. പുന്നപ്ര ജ്യോതികുമാർ, ജ്യോതികുമാർ, നന്മക്കൂട് സെക്രട്ടറി എസ്.ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. രത്‌നമ്മയാണ് ഭാര്യ.