hj
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എംപ്ലോയീസ് ഫെഡറേഷൻ മദ്ധ്യ മേഖല കൺവെൻഷൻ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കാർഷിക മേഖലയോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നും സംസ്ഥാനത്തിന് അർഹമായ പദ്ധതിവിഹിതം അനുവദിക്കണമെന്നും പി.എസ്.സുപാൽ എം.എൽ.എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എംപ്ലോയീസ് ഫെഡറേഷൻ മദ്ധ്യമേഖല കൺവെൻഷൻ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ എ. എസ്.ഷിബിന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കാർത്തിക് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധു, സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് നിശാന്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനാ സംസ്ഥാന ട്രഷറർ രാഹുൽ രവി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സൂന പ്രദീപ് നന്ദിയും പറഞ്ഞു.