ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. മരി​ച്ച നജലയുടെ ഭർത്താവ് റെനീസിന്റെ കാമുകി ഷഹാന കൂട്ട മരണം നടക്കുന്നതിന് തലേ ദിവസം ക്വാർട്ടേഴ്‌സിലെത്തി നജലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രധാന തെളിവാകുന്നത്. നജല അറിയാതെ റെനീസ് ക്വാർട്ടേഴ്സിൽ സ്ഥാപിച്ചിരുന്നതാണ് ഒളികാമറ. ഫോറൻസിക് വിഭാഗമാണ് ദൃശ്യങ്ങൾ വീണ്ടെടുത്തത്.