
മാന്നാർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനായി ബി.ജെ.പി മാന്നാർ മണ്ഡലം ഓഫീസിൽ ദേശീയപതാക വിതരണ കൗണ്ടർ ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ തട്ടുകട നടത്തുന്ന പരമശിവത്തിന് പതാക നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മാന്നാറിലെ വിവിധ സ്ഥാപനങ്ങൾ, ഓട്ടോ ഡ്രൈവർമാർ, ലോട്ടറി വ്യാപാരികൾ, തയ്യൽ തൊഴിലാളികൾ എന്നിവർക്ക് പതാകകൾ നൽകി. മണ്ഡലം ജനറൽസെക്രട്ടറി ശ്രീജ പത്മകുമാർ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധുരാജീവ്, ജനറൽ സെക്രട്ടറി പാർവതി രാജീവ്, മഹിള മോർച്ച കിഴക്കൻ മേഖല പ്രസിഡന്റ് അനുപമ രാജീവ് എന്നിവർ പങ്കെടുത്തു.