മാന്നാർ: ആനന്ദജി ഗുരുദേവ തിരുവടികളുടെ 98-ാമത് ഉത്രാടം ജന്മ നക്ഷത്ര മഹോത്സവം ജന്മസ്ഥലമായ മാന്നാർ കുട്ടംപേരൂർ ആനന്ദാലയാശ്രമത്തിൽ ഇന്ന് ഭക്തി നിർഭരമായി നടക്കും. പ്രഭാതത്തിൽ ഗുരുപൂജ, ഗുരു ദക്ഷിണ, പുഷ്പാർച്ചന, സമൂഹാരഥൻ,അന്നദാനം, വസ്ത്രദാനം, സന്ന്യാസി വൃന്ദങ്ങളുടെ ആത്മീയ പ്രഭാഷണം എന്നിവയോടെ നടക്കുന്ന മഹോത്സവം ശുഭാനന്ദ ഗുരുദേവന്റെയും ആനന്ദജി ഗുരുദേവന്റെയും പരിപൂർണ ശക്തി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവ തിരുവടികളുടെ അനുഗ്രഹ പ്രഭാഷണത്തോടുകൂടി സമാപിക്കും.