ആലപ്പുഴ: ഐ .ഇസ്താക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 21 ന് വൈകിട്ട് 3 ന് തിരുവാമ്പാടി ഗവ യു.പി സ്കൂളിൽ 8 -ാമത് ഐ.ഇസ്താക്ക് അനുസ്മരണവും പുസ്തക പ്രകാശനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ,സെബാസ്റ്റ്യൻ വട്ടമറ്റം ,ഡോ ആർ . സുരേഷ് ,മൈക്കിൾ സെബാസ്റ്റ്യൻ,പ്രൊഫ .രാമരാജ വർമ്മ എന്നിവർ പങ്കെടുക്കും . ജയിംസ് മണിമലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.രവീന്ദ്രൻ കളരിക്കൽ,യു. അജിത്ത് ,തോമസ് പള്ളത്ത് , ഷിബു , സനൽകുമാർ രാജേന്ദ്രൻ,ഗോപൻ.ടി.മോഹനൻ എന്നിവർ സംസാരിച്ചു.