ആലപ്പുഴ: കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യദിനത്തിന് മുന്നോടിയായി സിറോ ജംഗ്ഷനിൽ സന്ധ്യാദീപം തെളിച്ചു. സംസ്ഥാന സെക്രട്ടറി എച്ച്. സുധീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഇ. ഉത്തമകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബേബിപാറക്കാടൻ മുഖ്യപ്രഭാഷണം നടത്തി. എസ്. മണിയമ്മ സന്ധ്യാദീപം തെളിച്ചു. രാജൂ പള്ളിപറമ്പിൽ പ്രതിഞ്ജ ചെല്ലി കൊടുത്തു. എം.ഡി. സലിം, കൈമിൾ കരുമാടി, സി.കെ. വിജയകുമാർ, ഉമ്മൻ ജെ. മേദാരം, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.