ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 71ാം നമ്പർ ആലാ നെടുവരംകോട് ശാഖായുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ആലാ ശ്രീനാരായണ കൺവെൻഷൻ 13 ന് തുടങ്ങും. ആലാ എസ്.എൻ.ഡി.പി യു.പി.സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 10 ന് പിന്നണി ഗായിക ചിത്രാ അയ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും കൺവെൻഷനുള്ള യൂണിയന്റെ ഗ്രാന്റ് വിതരണവും ചെയ്യും. കോടുകുളഞ്ഞി വിശ്വധർമ്മമഠം ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മറ്റി വൈസ് ചെയർമാൻ രാഖേഷ് പി.ആർ, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ്, സുരേഷ് വല്ലന, അനിൽ കണ്ണാടി എന്നിവർ സംസാരിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നതവിജയം നേടിയവരെ ആദരിക്കും. ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.ഡി.വാസുദേവൻ നന്ദിയും പറയും. വൈകിട്ട് 3.30 ന് ശ്രീനാരായണ ധർമ്മവും കുടുംബഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും 14 ന് രാവിലെ 10 ന് ഗുരുവിന്റെ ഈശ്വരീയ സങ്കൽപം എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പ്രൊഫ. ഷീബ പ്രഭാഷണം നടത്തും. ചടങ്ങിൽ ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായിരിക്കും.വൈകിട്ട് 3.30 ന് ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും 15 ന് രാവിലെ 10 ന് മൃതസഞ്ജീവനിയായ ഗുരുദേവകൃതികൾ എന്ന വിഷയത്തിൽ ആശാ പ്രദീപും ഉച്ചയ്ക്ക് 2.30 ന് മനഃശക്തിയിലൂടെ ജീവിത വിജയം എന്ന വിഷയത്തിൽ കൊച്ചി മൈൻഡ് വിഷൻ ഡയറക്ടർ ഡോ.മുരളീ മോഹനും പ്രഭാഷണം നടത്തും. 13 ന് രാവിലെ 6 ന് ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും 14 ന് രാവിലെ 8 ന് മൃത്യുഞ്ജയഹോമവും 15 ന് രാവിലെ 8 ന് വിശ്വശാന്തിഹവനവും വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അന്നദാനവും ക്രമീകരിച്ചിട്ടുണ്ടെന്ന് ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമനും വൈസ് പ്രസിഡന്റ് രാജനും സെക്രട്ടറി പി.ഡി.വാസുദേവനും അറിയിച്ചു.