ചാരുംമൂട്: വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ദേശീയ വ്യാപാര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചാരുംമൂട് യൂണിറ്റിൽ പതാക ഉയർത്തി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം ജി. മണിക്കുട്ടൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ഭാരവാഹികളായ മണിക്കുട്ടൻ ഇ ഷോപ്പി, ദിവാകരൻ പിള്ള, എം.ആർ.രാമചന്ദ്രൻ, ഡി.തമ്പാൻ, ബാബു സരസ്വതി, പ്രസാദ് ചിത്രലയ, പീയൂഷ് ചാരുംമൂട്, വിഷ്ണു, സിനി രമണൻ തുടങ്ങിയവർ നേതൃത്വം നൽകി.