
ചേർത്തല:മരിയൻ തീർത്ഥടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തിന്റെ മന്നോടിയായി സ്വാഗത സംഘം ഓഫീസ് തുറന്നു.വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം നിർവഹിച്ചു.ഫാ.അജു മുതുകാട്ടിൽ, ആഘോഷ കമ്മിറ്റി
ജനറൽ കൺവീനർ വി.കെ.ജോർജ്,സെക്രട്ടറി പി.എൽ.ജോസ്,കൈക്കാരൻമാരായ സി.ഇ.അഗസ്റ്റ്യൻ,അഡ്വ. ജാക്സൺ മാത്യു,കൺവീനറുമാരായ ഐസക്ക് മാടവന,ആന്റണി ജോൺ,സാബു ജോൺ,വി .എച്ച്.ആന്റണി, ബൈജു ജോസഫ്,എം.വി.വർഗീസ്,ബാബു മുല്ലപ്പള്ളി, ജോസഫ് ആന്റണി, ടോമി കുരിശിങ്കൽ, സാബു വർഗീസ്, ഷാമിൻ വർഗീസ് എന്നിവർ പങ്കെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 15 ന് തുടക്കമാകും.