ആലപ്പുഴ: ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികൾക്കായി ശ്രീനാരായണ ഗുരുദേവൻ 1914 ൽ രചിച്ചു നൽകിയ ദൈവദശകം ഭാരതത്തിന്റെ ദേശീയ പ്രാർത്ഥനാ ഗാനമാക്കണമെന്ന് ആവശ്യപ്പെട്ടു, മനുഷ്യാവകാശപ്രവർത്തകനും ഗുരുദേവ ഭക്തനുമായ കെ.എം. ജയസേനൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. കാൽനൂറ്റാണ്ടായി സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുന്നുണ്ടെങ്കിലും പ്രാർത്ഥനാ ഗാനമായി അംഗീകാരിക്കാൻ തയ്യാറാവുന്നില്ലെന്നും നിവേദനത്തിൽ ജയസേനൻ പറഞ്ഞു.