t
t

ആലപ്പുഴ: പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് സൗത്ത് ഇൻഡ്യൻ ബാങ്ക് ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കമാവുന്നത്.

നാളെ മുതൽ പത്ത് ജില്ലകളിലെ സർക്കാർ ഓഫീസുകൾ മുഖേന ടിക്കറ്റുകൾ ലഭ്യമാകും. നൂറ് മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ് സി ഡിറ്റ് പതി​ച്ച ഹോളോഗ്രാമോടെ വി​തരണത്തി​ന് തയ്യാറായി​രി​ക്കുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ കയാക്കിംഗ്, സൈക്ലിംഗ്, ബൈക്ക് റാലി, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും. സ്പോൺസർമാരെ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പതിക്കും.

ടിക്കറ്റുകൾ - നിരക്ക് (രൂപയിൽ)

ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവലിയൻ) - 3000

ടൂറിസ്റ്റ് സിൽവർ (നെഹ്റു പവലിയൻ) - 2500

റോസ് കോർണർ (കോൺക്രീറ്റ് പവലിയൻ) - 1000

വിക്ടറി ലെയ്ൻ (വുഡൻ ഗാലറി) - 500

ഓൾ വ്യൂ (വുഡൻ ഗാലറി) - 300

ലേക്ക് വ്യൂ ഗോൾഡ് (വുഡൻ ഗാലറി) - 200

ലോൺ - 100