ചാരുംമൂട്: നൂറനാട് പള്ളിക്കൽ പണയിൽ കിഴക്കേ ഭാഗത്ത് പരേതനായ കെ.രാമചന്ദ്രൻ പിള്ളയുടെ ഭാര്യ കെ.ആനന്ദവല്ലിയമ്മ (65) നിര്യാതയായി. ജില്ലാ പഞ്ചായത്ത് മുൻ അംഗം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം, പാലമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, സി.ഡി.എസ് ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.രാജേഷ് (രജിസ്ട്രേഷൻ വകുപ്പ്), എ.രാജി. മരുമക്കൾ: സന്തോഷ് കുമാർ, രജിത. സഞ്ചയനം 15ന് രാവിലെ 8 ന്.