ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് കുറശ്ശേരിൽ ബംഗ്ലാവിൽ ബി. രാഹുലൻ (69) നിര്യാതനായി. സംസ്ഥാന ഹോക്കി ടീം മുൻ വൈസ് ക്യാപ്ടൻ, സിവിൽ സർവീസ് സംസ്ഥാന ഹോക്കി അംഗം എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ: ലത രാഹുലൻ. മക്കൾ: ദീപക് രാഹുൽ (സൗത്ത് ആഫ്രിക്ക), രാധിക രാഹുൽ (ടെക്നോപാർക്ക്,തിരുവനന്തപുരം). മരുമക്കൾ: അഞ്ജു (സൗത്ത് ആഫ്രിക്ക) സുജിത് (ഇൻഡ്യൻ ആർമി, നാഗാലാൻഡ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.