photo

മാരാരിക്കുളം: പൊന്തുവള്ളത്തിൽ കടലി​ൽ മത്സ്യബന്ധനത്തിനി​ടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് തൊഴി​ലാളി​ മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫ് (തമ്പി-57) ആണ് മരിച്ചത്. മറിഞ്ഞ വള്ളം ദേഹത്ത് ഇടിച്ചുണ്ടായ പരി​ക്കാണ് മരണകാരണം. സമീപത്ത് ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ ഉടനെ ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മറുകിലി (മാഗി). മക്കൾ: പ്രിൻസ്,മേരി മഞ്ജു. മരുമക്കൾ: ബ്ലസി,സജീവൻ.