 
ചേർത്തല: പുന്നപ്ര വയലാർ സമര സേനാനിയും സി.പി.എം, സി.ഐ.ടി.യു നേതാവുമായിരുന്ന കെ.വി.തങ്കപ്പന്റെ ചരമ വാർഷികാചരണം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു അദ്ധ്യക്ഷനായി. കയർകോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ്, സി.പി.എം മാരാരിക്കുളം ഏരിയ സെക്രട്ടറി പി.രഘുനാഥ്, ജലജ ചന്ദ്രൻ, കെ.ആർ.ഭഗീരഥൻ, ജെ.ജയലാൽ, ടി.ഷാജി, കെ.ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.സലിമോൻ സ്വാഗതം പറഞ്ഞു.