 
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ മഹാദേവികാട് 262-ാം നമ്പർ ശാഖയിലെ കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ഷിബു മുഖ്യ പ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി പ്രദീപ് സ്വാഗതവും കുടുംബ യൂണിറ്റ് ചെയർമാൻ സുരേഷ് നന്ദിയും പറഞ്ഞു.