ആലപ്പുഴ: വ്യാപാരികൾ അഭിമുഖീകരിക്കുന്ന നിർണ്ണായക വിഷയങ്ങൾക്ക് പരിഹാരം തേടി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ജി.എസ്.ടി വിഷയങ്ങളിലും വ്യാപാരി ക്ഷേമനിധിയിലെ പെൻഷൻ പ്രതിസന്ധിക്കും പരിഹാരം കാണാൻ ധനകാര്യമന്ത്രി യോഗം വിളിക്കുന്നത് വ്യാപാരികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വ്യാപാരി ദിനത്തിൽ ജില്ലാ വ്യാപാര ഭവന് മുമ്പിൽ പതാക ഉയർത്തിയ ശേഷം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് വല്യാക്കൽ, കെ.എസ്. മുഹമ്മദ്, ആർ.സുഭാഷ്, വി.സി.ഉദയകുമാർ, പ്രതാപൻ സൂര്യാലയം, സജു പാർത്ഥസാരഥി, ഹരി നാരായണൻ, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുനീർ ഇസ്മയിൽ, ജില്ലാ സെക്രട്ടറിമാരായ നസീർ പുന്നയ്ക്കൽ, പി.കെ. വേണുഗോപാലക്കുറുപ്പ്, പി.സി.ഗോപാലകൃഷ്ണൻ, മുഹമ്മദ് നജീബ്, ടി.ഡി.പ്രകാശൻ, ജി. മണിക്കുട്ടൻ, അബ്ദുൾ റഷീദ്, ജേക്കബ് വി.സ്‌കറിയ,സെക്രട്ടേറിയറ്റ് അംഗങ്ങളായ ടോമി പുലിക്കാട്ടിൽ, ബി.മെഹബൂബ്, ജോസഫ് ഫ്രാൻസിസ്, ജോസ്‌കൂമ്പയിൽ, രക്ഷാധികാരികളായ അശോകപ്പണിക്കർ, കെ.എൻ.അനിരുദ്ധൻ എന്നിവർ സംസാരിച്ചു.