 
അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ സ്നേഹ വീട്ടിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി. തുടർന്ന് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ മുഹമ്മദ് അസ്‌ലം കേക്ക് മുറിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ അദ്ധ്യക്ഷനായി. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു,എം.പി. മുരളി കൃഷ്ണൻ,ജി.ജിനേഷ്,നിസാർ വെള്ളാപ്പള്ളി,റിനു ഭൂട്ടോ,മുനീർ റഷീദ്, അൻഷാദ് മെഹബൂബ്,ജയറാം രമേശ്,മാഹീൻ മുപ്പതിൽ ചിറ,അനുരാജ് അനിൽ കുമാർ,നൈസാം നജീം, മണി കണ്ഠൻ,വിശാഖ് വിജയൻ എന്നിവർ പങ്കെടുത്തു.