ആലപ്പുഴ: ഭരണഘടന സംരക്ഷണദിനം എന്ന വിഷയത്തിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സെമിനാർ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷൈബു ജോൺ, സൂര്യദാസ്, നിസാർ അഹമ്മദ്, സതീഷ് സത്യൻ, സുഭാഷ് ബാബു, റിയാസ്, ശിവകുമാർ, രാമചന്ദ്രബാബു, ഷാജിമോൻ, സക്കീർ തുടങ്ങിയവർ സംസാരിച്ചു.