vanitha-sangam
എസ്.എൻ.ഡി​.പി​ യോഗം കാരാഴ്മ കിഴക്ക് ശാഖയി​ലെ 797-ാംനമ്പർ വനിതാ സംഘം വാർഷിക പൊതുയോഗം മാന്നാർ യൂണിയൻ വനിതാസംഘം ചെയർപേഴ്സൻ ശശികല രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 2708 -ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖായോഗത്തിലെ 797-ാം നമ്പർ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തി​രഞ്ഞെടുപ്പും യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ​ ശശികല രഘുനാഥ് ഉദ്ഘാടനം ചെയ്തു. കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം നുന്നു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഘം വൈസ് ചെയർപേഴ്സൻ സുജാത നുന്നുപ്രകാശ്, പ്രവദ രാജപ്പൻ, ശാഖ പ്രസിഡന്റ് സുഗതൻ, സെക്രട്ടറി രവി കാളിക്കൽ, വൈസ് പ്രസിഡന്റ് ജയൻ, കനകമ്മ, എന്നിവർ സംസാരിച്ചു. ശ്രീലേഖ സോജൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി ബിജു (പ്രസിഡന്റ്), ബിന്ദു മനോഹരൻ (വൈസ് പ്രസിഡന്റ്), പ്രവീണ (സെക്രട്ടറി), കനകമ്മ, വിലാസിനി, സുമതി (യൂണിയൻ കമ്മറ്റി), വിജയ ലക്ഷ്മി, ശ്രീലേഖ സോജൻ, സരള വിശ്വൻ, പ്രശാന്തി മുകേഷ്, അജിത സുനിൽ, ശ്രീകല അരവിന്ദ്, സരള ഗോപാലകൃഷ്ണൻ, കുട്ടിയമ്മ, ശരണ്യ, ഷീജ ചന്ദ്രൻ, രേഖ ജനുഷ്, (കമ്മിറ്റി അംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു. വിജയലക്ഷ്മി സ്വാഗതവും മിനി ബിജു നന്ദിയും പറഞ്ഞു.