ചേർത്തല: വയലാർ നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ പൗർണമി വിളക്ക് 11ന് വൈകിട്ട് 5 ന് നടക്കും. ആദ്യ ഫിഷറീസ് റിസർച്ച് ഷിപ്പിന്റെ ക്യാപ്ടനായ കെ.കെ.ഹരിത ദീപപ്രകാശനം നിർവഹിക്കും. മഞ്ഞൾ ആറാട്ടോടെയാണ് ചടങ്ങുകൾ സമാപിക്കുന്നത്. സർവൈശ്വര്യത്തിനായി പ്രാർത്ഥനയിലും അർച്ചന ചടങ്ങുകളിലും മുഴുവൻ ദേശവാസികളും പങ്കെടുക്കണമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് എ.എസ്.സന്തോഷും വൈസ് പ്രസിഡന്റ് ഡി.സുരേഷ് വർമ്മയും സെക്രട്ടറി ഡി.രാജനും അറിയിച്ചു.