മാരാരിക്കുളം: വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി ഉത്സവവും ഇന്ന് തുടങ്ങി 18 ന് സമാപിക്കും. ഇന്ന് രാവിലെ 6.30 മുതൽ നാരായണീയ പാരായണം, വൈകിട്ട് 7 ന് ദീപ പ്രകാശനം. നാളെ രാവിലെ 6.30 ന് സപ്താഹ യജ്ഞാരംഭം, രാത്രി 8 ന് വൺമാൻ ഷോ, 8.30 ന് മിനി മെഗാ ഷോ.12 ന് രാത്രി 8.30 ന് സംഗീത കച്ചേരി,13 ന് രാത്രി 8.30ന് ഗാനമേള, 14ന് രാത്രി 8ന് തിരുവാതിര, 8.30 ന് കുറത്തിയാട്ടം.15 ന് ഉച്ചയ്ക്ക് ഒന്നിന് സമുഹ സദ്യ ,വൈകിട്ട് 5ന് സോപാന സംഗീതം, രാത്രി 8.30ന് നാടകം, 16 ന് വൈകിട്ട് 7.30 ന് ദേവസംഗീത ലഹരി, 9 ന് നാടൻപാട്ട്.17 ന് ഉച്ചയ്ക്ക് 2 ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8 ന് നാടകം.18 ന് അഷ്ടമി രോഹിണി ഉത്സവം. പുലർച്ചെ 5.30 ന് പുല്ലാങ്കുഴൽ, 7 ന് പുല്ലാങ്കുഴൽ കച്ചേരി, 11 ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12.30 ന് അഷ്ടമി രോഹിണി സദ്യ, 2.30 ന് ഓട്ടൻ തുള്ളൽ, വൈകിട്ട് 5 ന് ഉറിയടി,കരിമരുന്ന്, 8 ന് ഗാനമേള, 12 ന് അഷ്ടമി രോഹിണി പൂജ.