അരൂർ: അരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 15 ന് അവഭൃഥസ്നാനത്തോടെ സമാപിക്കും. അരൂർ അപ്പുജിയാണ് യജ്ഞാചാര്യൻ. യജ്ഞശാലയിലെ ചടങ്ങുകൾക്ക് അന്നമനട സദാശിവ ശർമ്മ മുഖ്യകാർമ്മികനാകും. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണൻ, ഭക്തജന സമിതിയംഗങ്ങളായ എ.കെ.രാധാകൃഷ്ണൻ, അജിത് കുറ്റിക്കാട്, രാജീവ് ശിവരാമൻ എന്നിവർ നേതൃത്വം നൽകും.