 
മാന്നാർ: കുട്ടംപേരൂർ 3500-ാം നമ്പർ ശ്രീ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി നടത്തി. കരയോഗം പ്രസിഡൻറ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാരൻ പിള്ള, സെക്രട്ടറി ടി.കെ. നാരായണൻ നായർ, എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം അനിൽകുമാർ, ട്രഷറർ രഘുനാഥൻ എന്നിവർ നേതൃത്വം നൽകി.