 
ചേർത്തല: കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം സെപ്തംബർ 17, 18 തീയതികളിൽ ചേർത്തലയിൽ ചേരും. സ്വാഗതസംഘം രൂപീകരണയോഗം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രറട്ടറി ആർ.നാസർ മുഖ്യപ്രഭാഷണം നടത്തി. സെന്റർ ജനറൽ സെക്രട്ടറി കെ.കെ. ഗണേശൻ, കയർഫെഡ് പ്രസിഡന്റ് സായികുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ,എൻ.ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു. 501 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി സി.എസ്.സുജാത,സജി ചെറിയാൻ,ആനത്തലവട്ടം ആനന്ദൻ,സി.ബി. ചന്ദ്രബാബു (രക്ഷാധികാരികൾ), ആർ.നാസർ(ചെയർമാൻ), ജി.വേണുഗോപാൽ, മനു സി.പുളിക്കൽ, എ.എം. ആരിഫ്, എസ്.രാധാകൃഷ്ണൻ,പി.കെ.സാബു,കെ.ജി.രാജേശ്വരി,ദലീമ,ഷേർളി ഭാർഗവൻ (വൈസ് ചെയർമാൻമാർ), കെ.പ്രസാദ്(ജനറൽ കൺവീനർ), എൻ.ആർ.ബാബുരാജ്,എ.എസ്.സാബു,പി.ഷാജിമോഹൻ,പി.സുരേന്ദ്രൻ, ടി. എൻ.നരേന്ദ്രൻ (ജോയിന്റ് കൺവീനർമാർ), കെ രാജപ്പൻനായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.