ചാരുംമൂട്: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മികവിനുള്ള അംഗീകരമായ നാഷണൽ ബോർഡ്‌ ഒഫ് ആക്രഡിറ്റേഷൻ (എൻ.ബി​.എ) വീണ്ടും പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജി​നീയറിംഗിന്. 2019 മുതൽ 2022 വരെ ഉണ്ടായിരുന്ന അംഗീകരമാണ് ആക്രഡിറ്റേഷൻ കമ്മിറ്റി 2025 വരെ ദീർഘിപ്പിച്ചത്. കമ്പ്യൂട്ടർ സയൻസ് എൻജി​നീയറിംഗ്, സിവിൽ എൻജി​നീയറിംഗ്, മെക്കാനിക്കൽ എൻജി​നീയറിംഗ്, ബയോ ടെക്നോളജി ആൻഡ് ബയോ കെമിക്കൽ എൻജി​നീയറിംഗ് എന്നീ ബ്രാഞ്ചുകളാണ് ഈ നേട്ടം കൈവരിച്ചത്.