ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ലോക കൊതുക് ദിനാചരണവും റൊണാൾഡ് റോസ് അനുസ്മരണവും 20ന് നടക്കും. രാവിലെ 10ന് ഐ.എം.എ ഹാളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉപന്യാസം, പ്രസംഗം, ക്വിസ് മത്സരങ്ങൾ നടക്കും. മത്സരാർത്ഥികൾ സ്കൂൾ സാക്ഷ്യപത്രം ഹാജരാക്കണം. ഫോൺ 9846567480.