കായംകുളം: കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കായംകുളം മേഖല സമ്മേളനം സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. ലോട്ടറിയുടെ വില വർദ്ധിപ്പിച്ചതും സമ്മാനങ്ങൾ വെട്ടിക്കുറച്ചതും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറിമാരായ എൻ.പൊടിയൻ, എ.എം. കബീർ, സംസ്ഥാന കമ്മിറ്റി അംഗം യു.രേഖ റീജണൽ പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി യു.രേഖയെയും ജനറൽ സെക്രട്ടറിയായി ആർ.രതീശനെയും തിരഞ്ഞെടുത്തു.